ksrtc driver repairing mobile phone while driving <br />അശ്രദ്ധമായി ബസ്സോടിക്കുന്ന ഒരു ഡ്രൈവർ എത്രപേരുടെ ജീവനാണ് ഭീഷണിയായി മാറുന്നത്. ഇതിന് നേർക്കാഴ്ചയായി ഒരു വീഡിയോ വാട്‌സ്ആപ് ഗ്രൂപ്പിൽ വന്നതോടെയാണ് സംഭവത്തിന്റെ തുടക്കം. ബസ്സോടിക്കുന്നതിനിടെ സ്റ്റിയറിങ് വീലിൽ നിന്ന് കയ്യെടുത്ത് തന്റെ മൊബൈലിൽ കയ്യോടിക്കുന്ന ഡ്രൈവർ. ശ്രദ്ധ പൂർണമായും മൊബൈൽ സ്‌ക്രീനിൽ. രണ്ടുകയ്യുംവിട്ട് മൊബൈലിൽ കണ്ണുംനട്ട് വണ്ടിയോടിക്കുന്ന ദൃശ്യം യാത്രക്കാരിൽ ഒരാൾ പകർത്തുകയായിരുന്നു.